കെ. ചന്ദ്രൻ നായർ - നല്ലൊരു സുഹൃത്ത്
(പി.
ശിവദാസ് മാസ്റ്ററുടെ ലേഖനം)
നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഒരു സുഹൃത്തിന്റെ സാമീപ്യവും
സഹായവും ആവശ്യമായി വരാറുണ്ട്. ഇന്നെല്ലാവരും സുഹൃത്തുക്കളുടെ എണ്ണത്തിൽ
സമ്പന്നരാണ്. സുഹൃത്തുക്കളുടെ തനി നിറം നാം പലപ്പോഴും തിരിച്ചറിയാറില്ല.
സമ്പത്തും സന്തോഷവും കൂടെയുള്ളപ്പോൾ സുഹൃത്തുക്കൾ നമുക്ക് ചുറ്റും
പറ്റിക്കൂടാറുണ്ട്. സമ്പത്തും സന്തോഷവും നമ്മെ ഉപേക്ഷിക്കുകയും ദാരിദ്ര്യവും
ക്ളേശങ്ങളും നമ്മെ ആശ്ളേഷിക്കുകയും ചെയ്യുന്ന അവസരത്തിൽ ഭൂരിഭാഗം സുഹൃത്തുകളും
നമ്മിൽ നിന്നും അകന്നു നില്ക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ദുരിതപൂർണ്ണമായ
അവസരങ്ങളിലും നമ്മെ സഹായിക്കുവാനും നമുക്ക് സ്വാന്തനമേകുവാനും സമയം കണ്ടെത്തുന്ന
ചുരുക്കം ചില ചങ്ങാതിമാരുണ്ടാകും; അവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ശ്രീ ചന്ദ്രൻ
നായർ അത്തരമൊരു സുഹൃത്താണ്.
“A friend in need is a friend indeed” എന്ന പഴമൊഴിയെ അന്വർത്ഥമാക്കുന്ന
വ്യക്തിവിശേഷങ്ങളുടെ ഉടമയാണ് ചന്ദ്രേട്ടൻ.
(തുടരും) പി. ശിവദാസ് മാസ്റ്ററുടെ ലേഖനം